പേജുകള്‍‌

കണ്ണൂര്

രാത്രിയുടെ മറവില്‍
തലയിലെ പ്രഹരം
നക്ഷത്രമെണ്ണിച്ചു...!!
നിലാവിന്റെ നിഴലില്‍
മാറിലെ കുത്ത്
രക്തം പൊടിയിച്ചു...!!

കൂട്ടിയിട്ട തലകള്‍
എണ്ണി മാറ്റുമ്പോഴും
നേതാവിന് അതൃപ്തി...

വിശപ്പിന്റെ ബാധ
ചാടിക്കയറിയപ്പോള്‍
സഹ്യന്റെ മക്കള്‍
മണ്ണപ്പം ചുട്ടു...

ചുട്ടെടുത്ത മണ്ണപ്പത്തിലും
ചോര മണക്കുന്നു...!!!

ഇത്
കണ്ണൂരിന്റെ മണ്ണ്....!!!

സ്നേഹിതന്‍


ഇരുട്ടുള്ള വഴിയില്‍
വെളിച്ചവുമായി
ഒരാള്‍ വന്നു കയറി...

പേര് ചോദിച്ചപ്പോള്‍
പുഞ്ചിരിച്ചു....
നാട് ചോദിച്ചപ്പോള്‍
ചിരി പൊഴിച്ചു...

ഏറെനേരം
പലതും പറഞ്ഞു..

ഒടുവില്‍
എന്‍റെ സങ്കടക്കടലുകള്‍
അയാള്‍
കുടിച്ചുവറ്റിച്ചു...!!

പകരം,
അയാളുടെ ചിരിയുടെ ലോകം
എനിക്കു സമ്മാനിച്ചു...!!

ഇപ്പോള്‍
അയാളിരുന്ന
ഇരിപ്പിടത്തിനു മുകളില്‍
ഒരു കുറിപ്പു മാത്രം...!!

കുറിപ്പിലിങ്ങനെ
കോറിയിട്ടിരുന്നു...,
"സ്വന്തം സുഹൃത്ത്....!!"