എന്‍റെ ചിന്തകള്‍ തിളച്ചു മറിയുമ്പോള്‍ ഞാനത് ഈ ബ്ലോഗിലേക്കൊഴിച്ചുവെക്കും. നിങ്ങള്‍ക്കും അതു നുകരാം. സുസ്വാഗതം, ഷംനാസ്.പി.പി
തനിയെ
ഓർമ്മകളിലെ
ചില വൈകുന്നേരങ്ങളിൽ
മനസ്സിന്‍റെ വിങ്ങലാവാറുണ്ട്...
തനിച്ചാവുന്നത്
പലപ്പൊഴും
നിറം മങ്ങിയ
വൈകുന്നേരങ്ങളിലാണ്...
പകുതിക്ക് വെച്ച്
നിർത്തുന്ന പലതും
ആസ്വാദനത്തിന്റെ
അപൂർണ്ണതകളാണ്...
പടിയിറങ്ങിപ്പോകുന്ന
അവളുടെ രൂപം
നിറഞ്ഞ മിഴികളിൽ
മഞ്ഞുപോലെ അവ്യക്തം...
തനിച്ചാക്കിയതിന്‍റെ
കാരണങ്ങളുടെ ഉത്തരങ്ങൾ
അജ്ഞാതമായി തുടരുന്നു..
മനസ്സിന്‍റെ വിങ്ങലും..!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)














