വാക്കുകള്‍ മുറിഞ്ഞതും ചിരി
നിലച്ചതും
ഒരു വൈകുന്നേരത്തിലായിരുന്നു....
ആ പകല്‍ അസ്തമിച്ചത്
ഒരു ജീവനു വിലപറഞ്ഞു കൊണ്ടായിരുന്നു...
കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങളില്‍
ജീവന്‍റെ വെളിച്ചം ഇട്ടുതന്നു ദൈവം പരീക്ഷിച്ചു...
ശ്വാസം പോലും പ്രാര്‍ത്ഥനകളായി മാറിയതും
കണ്ണുനീര്‍ വറ്റിവരണ്ടതും ഞാനറിഞ്ഞു...
പ്രിയപ്പെട്ട ജീവനുവേണ്ടി ഞാനെന്‍റെ-
പിറവിയിലിരിക്കുന്ന ജീവനുമായി വിലപേശി...
ഒടുവിലൊരുനാള്‍, രാവിന്‍റെ മറവില്‍
ദൈവമെന്‍റെ സ്നേഹത്തെ കവര്‍ന്നെടുത്തു...
എനിക്കു സ്നേഹിക്കാന്‍,
ആ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇട്ടുതന്നു...
എനിക്കു നഷ്ടമായതും വേര്‍പിരിഞ്ഞതും
എന്‍റെ കരളില്‍ നിന്നൊരു കഷ്ണമായിരുന്നു...
ഇപ്പോള്‍ മൌനം സംസാരിക്കുന്നു,
എനിക്കു മുന്നിലില്ലാത്ത എന്‍റെ സ്നേഹത്തിനോട്...
ഒരു വൈകുന്നേരത്തിലായിരുന്നു....
ആ പകല്‍ അസ്തമിച്ചത്
ഒരു ജീവനു വിലപറഞ്ഞു കൊണ്ടായിരുന്നു...
കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങളില്‍
ജീവന്‍റെ വെളിച്ചം ഇട്ടുതന്നു ദൈവം പരീക്ഷിച്ചു...
ശ്വാസം പോലും പ്രാര്‍ത്ഥനകളായി മാറിയതും
കണ്ണുനീര്‍ വറ്റിവരണ്ടതും ഞാനറിഞ്ഞു...
പ്രിയപ്പെട്ട ജീവനുവേണ്ടി ഞാനെന്‍റെ-
പിറവിയിലിരിക്കുന്ന ജീവനുമായി വിലപേശി...
ഒടുവിലൊരുനാള്‍, രാവിന്‍റെ മറവില്‍
ദൈവമെന്‍റെ സ്നേഹത്തെ കവര്‍ന്നെടുത്തു...
എനിക്കു സ്നേഹിക്കാന്‍,
ആ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇട്ടുതന്നു...
എനിക്കു നഷ്ടമായതും വേര്‍പിരിഞ്ഞതും
എന്‍റെ കരളില്‍ നിന്നൊരു കഷ്ണമായിരുന്നു...
ഇപ്പോള്‍ മൌനം സംസാരിക്കുന്നു,
എനിക്കു മുന്നിലില്ലാത്ത എന്‍റെ സ്നേഹത്തിനോട്...
സമര്‍പ്പണം:
അക്ഷരങ്ങള്‍ക്ക് സൌന്ദര്യമുണ്ടെന്ന് എന്നെ
പഠിപ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ എന്‍റെ പ്രിയപ്പെട്ട ഇക്ക, പി.പി. അബ്ദുള്‍ ഗഫൂറിന്..
