പേജുകള്‍‌

അച്ഛൻ

അമ്മയെന്ന പ്രഭാവത്തിൽ
നിറം മങ്ങി ഉൾവലിഞ്ഞ്
അരങ്ങിലെത്താതെ പോയ

സ്നേഹത്തിന്‍ നിറകുടം

നിഴൽ

കൂട്ടിരുന്ന പകലിരവുകൾ
ഒന്നിച്ചു നടന്ന ഇടവഴികൾ
ഇരുട്ടുള്ളൊരു രാത്രിയിൽ
നീ മറഞ്ഞവഴിയേ ഞാനും..!!

അതിര്

കനപ്പിച്ച മുഖം
മുനയുള്ള വാക്ക്

അപരിചിത ഭാവം...
നിന്‍റെ മനസ്സിലും
അതിരുയർന്നുവോ.!!

രുചി

നീ ഭുജിച്ച അപ്പത്തിലും
നീയുറങ്ങിയ നിഴലിലും 
എന്‍റെ വിയർപ്പിന്‍റെ
ഉപ്പു മധുരം നുണയാം
 

പരിഹാസം

വാക്ക്
നോട്ടം, ചിരി
പുതിയ കാലത്തിന്‍റെ
വിഷം പുരട്ടിയ മുഖംമൂടി.!!

സ്വാതന്ത്ര്യം

എന്നിലേക്ക് നീ പകർന്ന
വെളിച്ചം ഒന്നണക്കാമോ?
ഇരുൾ കൊതിക്കുന്ന എന്നിലെ
എന്നെ നീ തിരികെ തന്നാലും..!!

മഴ

നനുത്ത് കുളിരണിഞ്ഞു നീ
കാണാനൂലിൽ ഊർന്നിറങ്ങി
താളമേള ലാസ്യ മികവോടെ
തിമിർത്താടുന്നൊരു മോഹിനി

ചെരിപ്പ്

നീ എന്നോടൊപ്പം നടക്കുക
മുൾവഴികളും പൂപ്പാതകളും
ജീവിതത്തിന്‍റെ ഭാഗമെന്ന്
തിരിച്ചറിയുന്നിടം വരെ..!!

കടിഞ്ഞൂൽ


പ്രണയമായാലും
പ്രസവമായാലും
ആദ്യാനുഭവരുചി
മറക്കില്ലൊരുനാളും

ചതി

നീയെനിക്കേകിയ തണലിനും 
നീ പകർന്ന സ്നേഹത്തിനും
ഞാൻ കാണാതെ പോയൊരു
ഇരുട്ടിന്‍റെ മുഖമുണ്ടായിരുന്നു..!!

ആനയും ഉറുമ്പും

ഉറുമ്പിനെ കണ്ടപ്പോഴാണ്
നൂലിൽ തലകീഴായി
തൂങ്ങിയാടിയതിന്‍റെയും
അടച്ചിട്ട മുറിയിൽ
നൂണ്ടു കയറിയതിന്‍റെയും
രസം പറഞ്ഞതെന്ന്
വേദനയോടെ ആന