ജൂണ്‍ മാസത്തിലെ മഴപെയ്യുന്ന രാവിലെകളില്‍ മടിപിടിച്ച് മൂടിപ്പുതച്ച് കിടക്കുന്നിടത്ത് നിന്നും ഉമ്മ കോരിയെടുത്ത് കിണറ്റിന്‍ കരയില്‍ നിറുത്തി തലവഴി വെള്ളമൊഴിക്കുമ്പോഴുള്ള ഒരു പിടച്ചിലുണ്ട്...!!
തണുത്തു മരവിച്ച് താടിയെല്ലുകള്‍ വിറച്ച് പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം അങ്ങ് ദൂരെ ബസ് സ്റ്റോപ്പ് വരെ കേള്‍ക്കാം....
മൂന്നര വയസ്സുമുതല്‍ തുടങ്ങിയിരുന്നു സ്കൂളിലേക്കുള്ള യാത്രകള്‍...
ഏറ്റവും രസകരമായ ഓര്‍മ്മ ഇത്തിരി, അല്ല ഒത്തിരി വാശി നിറഞ്ഞതാണ്...
ഒന്നൊന്നര മടിയന്‍സ് ആയിരുന്നു ഈയുള്ളവന്‍...!!
മടിയോട് കൊതിയായ ഒരു ദിവസം സ്കൂളില്‍ പോകില്ലെന്ന് ഉറപ്പിച്ച് ഒരു കിടത്തം കിടന്നു..
ഉമ്മ പതിവുപോലെ കുറെ വിളിച്ചു, ഞാന്‍ കണ്ണു തുറന്നതേയില്ല... പിന്നെ എന്നെ തൂക്കിയെടുത്ത് ഉമ്മ കിണറ്റിന്‍കരയില്‍ കൊണ്ടുപോയി തലവഴി പതിവ് വെള്ളം കോരിയൊഴിക്കല്‍...
വല്ലോരും കണ്ടാല്‍ അടിച്ചു പൂസായവനെ കിക്ക് ഇറക്കാന്‍ വെള്ളമൊഴിക്കുവാണെന്ന് തെറ്റിദ്ധരിച്ചു പോകും..!!
കുളി തീരുവോളം കണ്ണു തുറന്നില്ല... അല്ല തീര്‍ന്നിട്ടും...
കണ്ണടച്ച് തന്നെ പിടിച്ചു...!!
ഇതിനിടയില്‍ ഉമ്മ പല്ല് തേപ്പിച്ചതും, ഭക്ഷണം കഴിപ്പിച്ചതും, വസ്ത്രം അണിയിച്ചതും ഒന്നും എന്‍റെ വാശിയെ തോല്‍പ്പിച്ചില്ല...
ഞാനുണ്ടോ കണ്ണ്‍ തുറക്കുന്നു...
വീട്ടില്‍ ചിലര്‍ക്കെങ്കിലും എന്തോ പന്തികേട് തോന്നി..
പക്ഷേ ഉമ്മ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു...
സ്കൂള്‍ ബസ് വന്നു, എന്നെ കാണാഞ്ഞിട്ടാവണം ഹോണ്‍ തുരുതുരാ അടിച്ചു.. ഒടുവില്‍ അത് സംഭവിച്ചു.. ഒരു വില്ലനെപ്പോലെ ക്ലീനര്‍ വന്നെന്നെ തൂക്കിയെടുത്ത് ബസ്സിലിട്ടു..
അയാള്‍ക്കും ഇച്ചിരി പന്തികേട് തോന്നിയിട്ടാവണം കണ്ണു തുറക്കാത്തതിന്‍റെ കാരണമന്വേഷിച്ചു.. മടിയായിട്ടാണെന്ന് മറുപടി കിട്ടിയപ്പോള്‍ വണ്ടി വിട്ടു...
ഇടക്ക് ചില കൂട്ടുകാര്‍ "ടാ, ആന പോകുന്നു, കുതിര പോകുന്നു" എന്നെല്ലാം പറഞ്ഞെന്നെ കണ്ണു തുറപ്പിക്കാന്‍ നോക്കി...
ഹെന്നോടാ കളി...!! :P ഇടം കണ്ണിട്ട് നോക്കി ആനയില്ലെന്ന് ഉറപ്പ് വരുത്തി കണ്ണുകള്‍ ശക്തിയായി തന്നെ അടച്ചു പിടിച്ചു...!!
ക്ലാസ്സിലും ഇതേ നിലയില്‍ തുടര്‍ന്നു...
ടീച്ചര്‍മാര്‍ പലരും മാറി വന്നു, ബെല്ലുകള്‍ പലതും മുഴങ്ങി മറിഞ്ഞു, നമ്മള് സ്ട്രോങ്ങായി തന്നെയിരുന്നു...!!
ഒടുവില്‍ പ്രിന്‍സിപ്പാള്‍ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു.. അന്ന്‍ അടുത്ത വീട്ടിലെ ആ പരിസരത്ത് ആകെയൊരു ഫോണ്‍ ഉള്ളൂ...
"കുട്ടിക്ക് കാര്യമായി എന്തോ ഉണ്ട്... ദയവായി നിങ്ങള്‍ അവനെ ഒന്നു വന്ന്‍ കൊണ്ടുപോയി ഒരു ഡോക്ടറെ കാണിക്കണം.."
ഇതില് വീട്ടുകാരൊന്ന് വിറച്ച മട്ടുണ്ട്... കാറ് വിളിച്ച് സ്കൂളിലെത്തിയ അവരും കണ്ടു, കണ്ണുകള്‍ അടച്ചു പിടിച്ച് ക്ലാസിന് പുറത്തു അവരെയും കാത്തു നില്‍ക്കുന്ന ഈ ഭീകരനെ...!!!
ക്രൂരനായ പ്രിന്‍സിപ്പാളിനോട് അന്നാദ്യമായി സ്നേഹം തോന്നിയ നിമിഷങ്ങള്‍...
ഒടുവില്‍ ആ സമരം ചെറുതായെങ്കിലും വിജയിച്ചു എന്ന്‍ പറയാം, കാരണം സ്കൂളില്‍ നിന്നും രണ്ടു മൂന്ന്‍ പിര്യെഡ് എങ്കിലും നേരെത്തേ ഇറങ്ങാന്‍ കഴിഞ്ഞല്ലോ...
ഒടുവില്‍ അജയ്യനായി, തുറന്നു പിടിച്ച 'ഉണ്ടക്കണ്ണു'മായി ഞാന്‍ കാറില്‍ വീട്ടില്‍ വന്നിറങ്ങുമ്പോഴും ഉമ്മയുടെ മുഖത്ത് ആ കള്ളച്ചിരി എനിക്കു കാണാമായിരുന്നു... അതിന്‍റെ അര്‍ത്ഥം ഇങ്ങനെ വായിച്ചെടുക്കാം... "ഹെടാ ഭയങ്കരാ..."
(കുറെ കാലം കഴിഞ്ഞത്തിന് ശേഷം, പ്രണയ കാലം തുടങ്ങിയതില്‍ പിന്നെ ഞായറാഴ്ച്ച പോലും സ്കൂളില്‍ പോയിട്ടുണ്ട്...)