പേജുകള്‍‌

വിസ്മരിക്കപ്പെടുന്നവന്‍

എന്‍റെ ചിറകുകള്‍
അവരുടെ ആകാശങ്ങളില്‍
വര്‍ണ്ണങ്ങള്‍ വിതറി...!!

ആകാശങ്ങളില്‍
നക്ഷത്രങ്ങള്‍ മിഴി തുറക്കുകയും
പ്രകാശം പടരുകയും ചെയ്തു...!!

പുതിയ ചിറകുകള്‍
അവരുടെ ആകാശങ്ങളില്‍
ആഘോഷമായി...!!

എന്‍റെ ചിറകുകളെ
അവര്‍ വിസ്മരിച്ചെങ്കിലും
അവരുടെ ആകാശങ്ങള്‍
വിശാലമായെങ്കിലെന്നു ഞാനാശിച്ചു...!!

വിസ്മരിക്കപ്പെടുന്നവന്‍
കാലത്തിനൊപ്പം ചലിക്കുന്നു
പുതിയ വര്‍ണ്ണങ്ങള്‍ തിരയുന്നു...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ