
തലയിലെ പ്രഹരം
നക്ഷത്രമെണ്ണിച്ചു...!!
നിലാവിന്റെ നിഴലില്‍
മാറിലെ കുത്ത്
രക്തം പൊടിയിച്ചു...!!
കൂട്ടിയിട്ട തലകള്‍
എണ്ണി മാറ്റുമ്പോഴും
നേതാവിന് അതൃപ്തി...
വിശപ്പിന്റെ ബാധ
ചാടിക്കയറിയപ്പോള്‍
സഹ്യന്റെ മക്കള്‍
മണ്ണപ്പം ചുട്ടു...
ചുട്ടെടുത്ത മണ്ണപ്പത്തിലും
ചോര മണക്കുന്നു...!!!
ഇത്
കണ്ണൂരിന്റെ മണ്ണ്....!!!
കണ്ണൂരിന്റെ മണ്ണല്ല ഇനി കേരളം തന്നെ
മറുപടിഇല്ലാതാക്കൂവിവേകാനന്ദന് പറഞ്ഞതുപോലെ ...........
ഭയക്കുക സഹോദരാ
നമ്മള് ഭയക്കേണ്ടിയിരിക്കുന്നു...
ഇല്ലാതാക്കൂഅല്ല, ഭയന്ന് തുടങ്ങിയിരിക്കുന്നു...!!
ഇക്ബാല്ക്കാ, നന്ദി...
വായിച്ചതിലും, അഭിപ്രായം കുറിച്ചിട്ടതിലും....
നമ്മുടെ ഈ കൊച്ചുകേരളത്തിലെ വെട്ടിക്കീറൽ കൊലപാതകങ്ങളുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ സാക്ഷാൽ ISIS പോലും നാണിച്ചു പോകും. അത്രമാത്രം ക്രൂര കൊലപാതകങ്ങളിൽ നമ്മൾ കേരളീയർ ഇപ്പോയും മിടുക്കരനാണ് എന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.രാഷ്ട്രീയ പാർട്ടികൾ രക്തസാക്ഷികളേയും ബാലിധാനികളെയും സൃഷ്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അനാഥരാക്കപെടുന്ന കുഞ്ഞുങ്ങളുടെയും വിധവകലാക്കപ്പെടുന്ന സഹോദരിമാരുടെയും കണ്ണുനീരിനു എന്ത് വില ?...
മറുപടിഇല്ലാതാക്കൂ