പേജുകള്‍‌

അവകാഡോ

ഇതാണ് ഞാന്‍ കഴിച്ചതില്‍ വെച്ചു ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!!
ഇത് ഒരു അവകാഡോ പഴമാണ് (ബട്ടര്‍ ഫ്രൂട്ട്)
എന്റെ വീട്ടിലെ മുന്‍വശത്തു ഞാനും എന്റെ ഉപ്പയും കൂടെ ഒരു മഴക്കാലത്ത് നട്ടുവളര്‍ത്തിയ അവകാഡോ മരത്തില്‍ കായ്ച്ചത്..!!
നാട്ടില്‍ നിന്നും ഈ ഗള്‍ഫിലേക്ക് എനിക്കിത് അയച്ചു തന്നത് എന്റെ ഉമ്മയാണ്..

ഈ പഴം എനിക്കു പ്രിയപ്പെട്ടതാവാന്‍ ഒരു കാരണമുണ്ട്...

ഒരിക്കല്‍ ഞാനും ഉമ്മയും ചേര്‍ന്ന് ഞങ്ങളുടെ വീടിന് പുറകില്‍ ഇത്തിരി ചീര നട്ടു.
അത് വളര്‍ന്ന് വലുതാകുംവരെ ഞങ്ങള്‍ അതിനെ പരിചരിച്ചു കൊണ്ടിരുന്നു...
ഉമ്മയുടെ സ്നേഹം കൊണ്ടോ എന്തോ, അറിയില്ല, അത്രമാത്രം അത് തഴച്ചു വളര്‍ന്നിരുന്നു...!!!

ചീരതൈകള്‍ വളര്‍ന്ന് പറിച്ചെടുക്കാന്‍ പാകമായി...
ഞാന്‍ സ്വപ്നം കണ്ടു, അതുകൊണ്ടുള്ള മനോഹരമായ ഒരു ചീരക്കറി.. ഉമ്മയുടെ പ്രത്യേക രുചിക്കൂട്ടില്‍...!!!

അങ്ങിനെ ഉമ്മ ചീരയിലകള്‍ അരിഞ്ഞെടുത്ത് കറിയുണ്ടാക്കി. ഉമ്മയുടെ രീതിയില്‍ തന്നെ..
കറി മോശമായത് കൊണ്ടല്ല, പക്ഷേ അത് ഞാന്‍ കരുതിയിരുന്നത് പോലെ ആയിരുന്നില്ല.. ഈ മുളക് കറിയും തേങ്ങയരച്ച കറിയും പോലെ ഒരു ചെറിയ വ്യത്യാസം മാത്രം..

എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. ഞാന്‍ ഉമ്മയോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങി അപ്പുറത്തെ തറവാട്ടില്‍ വലിയുമ്മയോടൊപ്പം ചെന്നിരുന്നു...
ചീരക്കറി എനിക്കിഷ്ടപ്പെടാത്തതും, ഞാന്‍ ഭക്ഷണത്തിന് മുന്നില്‍ നിന്നും എഴുന്നേറ്റ് പോയതും ഉമ്മയെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു. ഞാനാണെങ്കില്‍ ഭക്ഷണം കഴിക്കില്ലാ എന്ന വാശിയിലും..!!

ഉമ്മ എന്നെ അന്വേഷിച്ചു തറവാട്ടിലേക്ക് വന്നു. ഓടിവന്നത് കൊണ്ട് ഉമ്മ കിതക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ കയ്യില്‍ ഒരു പാത്രം നിറയെ ചീരക്കറിയും..!!
എന്നെ സ്നേഹത്തോടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അടുത്ത തവണ ഞാന്‍ ഉദ്ദേശിക്കുന്ന പോലെ കറിയുണ്ടാക്കിത്തരാമെന്നും പറഞ്ഞു.. പക്ഷേ, ഞാന്‍ വാശിയോടെ അവിടെ നിന്നും ഇറങ്ങിപ്പോയി..
പിന്നീട് രാത്രിയില്‍ മനസ്സില്ലാ മനസ്സോടെ ചീരക്കറിയും കൂട്ടി ഊണ് കഴിച്ചു.. നല്ല രുചിയുണ്ടായിരുന്നെങ്കിലും കനപ്പിച്ച മുഖത്തോട് കൂടിതന്നെ ഞാനത് കഴിച്ചു തീര്‍ത്തു..!!!


അന്ന് ഉമ്മ ഓടിക്കിതച്ചു വന്നതും, ഉമ്മയുടെ സങ്കടവും വിഷമവും, ഉമ്മയുടെ കണ്ണു നിറഞ്ഞിരുന്നതും, ഒന്നും ഞാന്‍ കണ്ടിരുന്നില്ല...!!!

മുതിര്‍ന്നപ്പോഴാണ് അന്നത്തെ സംഭവങ്ങളും, ഉമ്മയുടെ സങ്കടം നിറഞ്ഞ ആ കണ്ണുകളും എന്റെ മനസ്സിനെ ഇടക്കിടെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നത്.. എനിക്കു ഉറക്കം കിട്ടാത്ത രാത്രികളും, കരഞ്ഞു തീര്‍ത്ത രാത്രികളുമുണ്ടായിരുന്നു..!!

ഒടുവില്‍, ഈ അടുത്ത കാലത്ത് ഞാന്‍ എന്റെ ഉമ്മാക്കൊരു കത്തെഴുതി. അന്നത്തെ എന്റെ പെരുമാറ്റവും, എന്റെ തെറ്റുകളും ഏറ്റുപറഞ്ഞുകൊണ്ട്, എന്നെ വെറുക്കരുതെന്ന് യാചിച്ചു കൊണ്ടൊരു കത്ത്..!!!
എഴുത്തുകള്‍ക്ക് വാക്കിനെക്കാള്‍ മൂര്‍ച്ചയുണ്ടാവുമല്ലോ.. അതുകൊണ്ടു തന്നെ കത്തിലൂടെയുള്ള എന്റെ പാശ്ചാതാപത്തിനും...!!

ഉമ്മയുടെ മറുപടി ഫോണ്‍ വിളിയിലൂടെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു...!!!
എന്റെ മനസ്സില്‍ മഴപെയ്യിച്ച ഒരു പൊട്ടിച്ചിരി..!! കൂടെ ഇങ്ങനെയൊരു വാക്കും, "നീയിപ്പോഴും അതെല്ലാം ഓര്‍ത്തോണ്ടിരിക്ക്യാണോ..?!! അതൊക്കെ നിന്റെ കുഞ്ഞുന്നാളിലെ കുറുമ്പായിട്ടാ ഞാന്‍ ആസ്വദിച്ചിരുന്നത്.."
ഉമ്മയുടെ പൊട്ടിച്ചിരി നിലക്കുന്നില്ല..
എത്ര പെട്ടെന്നാണ് എന്റെ മനസ്സിലെ മഞ്ഞുരുകിയത്..!!!

ഇപ്പോഴത്തെ സന്തോഷം, എന്നെക്കുറിച്ചു ഒരു തരി വെറുപ്പ് പോലും ഉമ്മയുടെ മനസ്സിലില്ല എന്ന സത്യമാണ്..!!!
ഇപ്പോള്‍ എനിക്കയച്ചുതന്ന ഈ അവകാഡോ പഴം ഞാന്‍ കുറച്ചു ദിവസം സൂക്ഷിച്ചു വെച്ചു. ഇടക്കിടെ എടുത്തു അതില്‍ ചുംബിച്ചു കൊണ്ടിരുന്നു.. ഉമ്മാക്കുള്ള എന്റെ പ്രിയപ്പെട്ട ഉമ്മകള്‍ പോലെ...

പണ്ട് ഞാനും ഉമ്മയും ചീര നട്ടു വളര്‍ത്തിയതും, ഇപ്പോള്‍ ഞാന്‍ നട്ടു വളര്‍ത്തിയ അവകാഡോ മരത്തിന്റെ പഴവും മനസ്സില്‍ നിറയുന്നു. അന്നത്തെ സങ്കടം ഇന്നത്തെ മധുരമായി മാറിയതുപോലെ..!!
ഈ അവകാഡോ പഴം തന്നെയാണ് എനിക്കു ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!

(കുഞ്ഞുന്നാളിലും മുതിര്‍ന്നപ്പോഴും നിങ്ങളിലാരെങ്കിലും ഉമ്മയോടോ, അമ്മയോടോ കടുത്ത വാക്കുകളും പെരുമാറ്റങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ ഏറ്റുപറയാന്‍ വൈകിക്കരുത് എന്നു സ്നേഹത്തോടെ ആവശ്യപ്പെടുന്നു... കഴിയുമെങ്കില്‍ ഇന്ന് തന്നെ, ഇപ്പോള്‍ തന്നെ...!! നാളെ ഞാനോ നിങ്ങളോ ഉണ്ടായെന്ന് വരില്ല..)

43 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. നന്ദി, പ്രിയ ശംനാസ്....
      (എന്റെ പേര് തന്നെയാണല്ലോ...) ;)

      ഇല്ലാതാക്കൂ
  2. umma mannile eka sathyam.....nanma....vaaychappol aa cheera acurry naavin thumbil vellam ethichu....thaks ,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രിയ അബൂസ്....
      ഉമ്മ നന്മ തന്നെയാണ്...

      ഇല്ലാതാക്കൂ
  3. cheerakkariyum...avkadayum...pinne ummayude snehavum..!!! nannayirikunnu ezhuthiyathu..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജനീഷ്, വായിച്ചതില്‍ വളരെ സന്തോഷം.. നന്ദി...

      ഇല്ലാതാക്കൂ
  4. ഒരല്പ നേരത്തേക്ക് സ്വന്തം വീടിന്റെ അടുക്കള വരെ പോയി.....
    നന്നായിരിക്കുന്നു ശംനാസ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. aslu's....!!!, സന്തോഷം, ഈ വാക്കുകള്‍ക്ക്... നന്ദി...

      ഇല്ലാതാക്കൂ
  5. നല്ല പോസ്റ്റ്‌ ഇനിയും എഴുതൂ
    അനുഭവങ്ങള്‍ക്ക് ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. നാന്നായിട്ട് ഉണ്ട് എനിക്ക് വളൊ ഇഷ്ടപെട്ടു കാരണം ഞാന്‍ നാട്ടില്‍ നിന്ന് പോരുന്നതിന് കുറച്ച് മുന്‍പ്‌ കുറച്ച് മുളക് തഴികള്‍ നട്ടു അത് എല്ലാം വളര്‍ന്നു പന്തലിച്ച് നില്‍കുന്നു എന്ന് അറിഞ്ഞപോള്‍ എന്തന്നില്ലാത ആവോശം ഞാന്‍ നാട്ടു ഫലം വീട്ടുകാര്‍ക്ക് കിട്ടീ ഇത് വായിച്ചപോള്‍ മനസില്‍ ഓടിയ്ത്തി എന്‍റൊ മുളക്‌ തൈകള്‍ .ശംനാസ് വളരെ നാന്നായിട്ട് ഉണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷാഹുല്‍, മുളകിന് എരിവാണെങ്കിലും, നട്ടുവളര്‍ത്തി കഴിക്കുമ്പോള്‍ അതിനു രുചി കൂടുതലായിരിക്കും... സന്തോഷം...

      ഇല്ലാതാക്കൂ
  7. Orupaadu undayittundu ithupoleyulla avastha...
    Palappolum alochichittumundu.
    But, aa thettukal ettuparayan enthoo oru.......
    complex ennu parayamo? ariyilla.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാമുകിയുടെയോ ഭാര്യയുടെയോ മുന്നില്‍ ഇല്ലാത്ത കോംപ്ലെക്സ് നമ്മുടെ ഉമ്മയുടെ മുന്നിലാണ് പലര്‍ക്കും ഉണ്ടാവുന്നത്...
      അത് നമ്മുടെ ചിന്തയുടെ പ്രശ്നമാണ്..
      ഒന്നു മാറി ചിന്തിച്ചാല്‍ ഉമ്മയെ നമുക്ക് സ്നേഹം കൊണ്ട് പൊതിയാനാവും.. ശ്രമിച്ചു നോക്കൂ സമീര്‍.... നന്മകള്‍ നേരുന്നു...

      ഇല്ലാതാക്കൂ
  8. എനിക്കിത് വായിച്ചപ്പോള്‍ ശെരിക്കുംകണ്ണ് നിറഞ്ഞു ശംനാസ്.. ചെറുപ്പത്തിന്റെ തിളപ്പില്‍ അവിവേകപരമായി നമ്മള്‍ മാതാവിനോട് ദേഷ്യപ്പെട്ടു സംസാരിക്കുകയോ മുഖം കരുപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നാം അവരോടു മാപ്പ് ചോദിക്കണം ..അതില്‍ യാതൊരു ലജ്ജയുടെയും ആവശ്യമില്ല..പക്ഷെ ഇതിലെ ശ്രദ്ദേയമായ കാര്യം നമ്മുടെ മാതാവിന്റെ ഹൃദയം ഒരിക്കലും മക്കളുടെ അത്തരം പെരുമാറ്റത്തെ ഒരു പകയായി മനസ്സില്‍ സൂക്ഷിക്കുന്നില്ല എന്നതാണ് ...അതാണ്‌ നമ്മുടെ മാതാവ് .ഉമ്മാക്ക് പകരം വെക്കാന്‍ ഉമ്മ മാത്രം...........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "പക്ഷെ ഇതിലെ ശ്രദ്ദേയമായ കാര്യം നമ്മുടെ മാതാവിന്റെ ഹൃദയം ഒരിക്കലും മക്കളുടെ അത്തരം പെരുമാറ്റത്തെ ഒരു പകയായി മനസ്സില്‍ സൂക്ഷിക്കുന്നില്ല എന്നതാണ് .."
      അഷ്റഫ് ഭായി, താങ്കള്‍ പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് ഏറ്റവും വലിയ നന്മ..!!! ഉമ്മയുടെ നന്മ..!!!

      ഇല്ലാതാക്കൂ
  9. അജ്ഞാതന്‍1/18/2012 7:55 PM

    really.....touching.............

    മറുപടിഇല്ലാതാക്കൂ
  10. "The mother's heart is the child's schoolroom"
    nice post. congrats

    മറുപടിഇല്ലാതാക്കൂ
  11. ഒരു അവക്കാഡോ കിട്ടുവാന്‍ എന്താ വഴി..?
    പോസ്റ്റ് കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവക്കാഡോ നമ്മുടെയൊക്കെ മനസ്സുകളില്‍ തന്നെയുണ്ട് :)
      നന്ദി....

      ഇല്ലാതാക്കൂ
  12. അമ്മ വിവരിക്കാന്‍ കഴിയാത്ത വിസ്മയം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷാജു, വായിക്കാന്‍ സന്‍മനസ്സുണ്ടായതില്‍ നന്ദി.. സന്തോഷം.. :)

      ഇല്ലാതാക്കൂ
  13. മനോഹരം ആയി എഴുതി എന്റെ പ്രിയന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗുരുവിന്റെ പ്രോല്‍സാഹനം മഹത്തരം തന്നെ.. നന്ദി... സന്തോഷം..

      ഇല്ലാതാക്കൂ
  14. അജ്ഞാതന്‍1/19/2012 10:45 AM

    നന്നായി എഴുതി...
    ഒരു അവുക്കാഡോ കൊണ്ടു തുടങ്ങി.സ്വന്തം വീട്ടിലെ അടുക്കളയിലേക്കും ഉമ്മാന്റെ മടിയിലേക്കും എത്തിച്ചിരിക്കുന്നു വായന...അഭിനന്ദനങ്ങള്‍..

    ഹനീഫ് ചെറുതാഴം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹനീഫ് ഭായി, നന്ദി... വായിച്ചതിലും സന്തോഷം പങ്കുവെച്ചതിലും...

      ഇല്ലാതാക്കൂ
  15. ഇഷ്ട്ടായി ട്ടോ .... ഉമ്മയുടെ ഓര്‍മ്മകള്‍ നമ്മെ നന്മയിലേക്ക് നയിക്കും ..

    മറുപടിഇല്ലാതാക്കൂ
  16. ok urgranaayittundu enthaayaalum aa pazhyakalathekku orikkal koodi ethichthinu thanz

    മറുപടിഇല്ലാതാക്കൂ
  17. ആ ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം തന്നെ,കാരണം അതില്‍ അലിഞ്ഞു ചേര്‍ന്നത് മാതൃസ്നേഹമാണ്..,

    മറുപടിഇല്ലാതാക്കൂ
  18. എന്റ്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി... ടച്ചിംഗ്

    മറുപടിഇല്ലാതാക്കൂ
  19. Dear Shamna ,

    Excellent, vaakkulakkum appuram aannu ee varikkal....

    മറുപടിഇല്ലാതാക്കൂ
  20. നന്നായിരിക്കുന്നു ശംനസിനെപോലെ തന്നെ... വീണ്ടും എഴുതുക ..വായിക്കാന്‍ ഞങ്ങളുണ്ട് കൂടെ ... വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ആണല്ലോ പലപ്പോഴും നമ്മള്‍ ഉമ്മയെക്കുറിച്ചു ചിന്തിക്കുന്നത് ..നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  21. Shamnas ikkaa, njan ithu vayichathu innanu (Mother's Day) othiri othiri ishtayi enikku..... Ammayanu ellaam.......

    മറുപടിഇല്ലാതാക്കൂ
  22. ഇക്ക ഞാൻ ഇത് വായിച്ചപ്പോ കരഞ്ഞു പോയി.
    വെറുമൊരു കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നതല്ല ഇത്.
    ഞാൻ ഗൾഫിൽ വന്നിട്ട് ഒരു വര്ഷമേ ആയിട്ടുള്ളൂ. അതിനിടക്ക് നാട്ടിൽ പോയിരുന്നു. ഒരു രാത്രി ചോറുണ്ണാൻ ഞങ്ങൾ ഇരുന്നപ്പോൾ മീന പുതിയപ്പ്ള കോര ആയിരുന്നു. ഞാൻ അത് കഴിക്കില്ല എന്നുള്ളത് ഉമ്മാക്ക് അറിയായിരുന്നു. ഞാൻ ഭക്ഷണം കഴിക്കാതെ ദേഷ്യത്തോടെ എണീറ്റ്‌ പോന്നു. ഉമ്മ കുറെ പറഞ്ഞു എന്നോട് ഉമ്മ മറന്നതാണ് മോൻ ഗൾഫിൽ പോയപ്പോൾ ഇതൊക്കെ കഴിക്കാൻ തുടങ്ങി കാണും എന്ന് കരുതിയെന്ന്. എന്നിട്ടും അന്നത്തെ എന്റെ അവിവേകം ഭക്ഷണം കഴിക്കാൻ എന്നെ അനുവദിച്ചില്ല. ഞാൻ നാട്ടിലുള്ളപ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ആണേൽ ഉമ്മ വാരിതന്നാൽ ഞാൻ കഴിക്കുമായിരുന്നു. ഉമ്മ അതും പറഞ്ഞു ഞാൻ അനുസരിച്ചില്ല. അവസാനം കഴിക്കുന്നിടത്ത് നിന്ന് ഉമ്മ എണീറ്റ്‌ പോയി അടുത്ത വീട്ടില് ചെന്ന് ഫ്രിഡ്ജിൽ നിന്നും അവരുടെ രണ്ട മീന കടം വാങ്ങി ആ രാത്രി തന്നെ അത് പൊരിച്ചു തന്നു എന്നിട്ട് എന്റെ കൂടെ ഇരുന്നു എന്നെ കൊണ്ട് അത് കഴിപ്പിച്ചതിനു ശേഷമേ ഉമ്മ കഴിച്ചുള്ളൂ. അല്ലാഹുവേ പ്രായത്തിന്റെ വിവരക്കേടാണോ അതോ ആ സമയത്ത് എന്റെ തലച്ചോറിനെ നിയന്ത്രിച്ചത് ചെകുത്താനോ എന്നറിയില്ല എന്നോട് പൊറുക്കണേ .
    ഇന്ന് അത് ഓർത്ത് കരയാനും പശ്ചാത്തപിക്കാനും മാത്രേ എനിക്ക് കഴിയുള്ളൂ. പൊറുക്കണേ നാഥ...
    നബീസ എന്ന എന്റെ നബീസുമ്മാക്കും മറ്റ് എല്ലാ എന്റെ ഉമ്മമാർക്കും അള്ളാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ...അമീൻ....

    മറുപടിഇല്ലാതാക്കൂ
  23. മാതാവിന് പകരംവെക്കാന്‍ മറ്റ് എന്തുണ്ട് ഈ ഭൂലോകത്ത് .ബാല്യകാലത്ത് രുചിയുള്ള ഭക്ഷണം പാചകം ചെയ്തു നല്‍കിയാല്‍ അതിന് കുറ്റങ്ങള്‍ കണ്ടെത്തുക എന്നത് പലരുടേയും വിനോദമാണ്‌ ,ഭക്ഷണം പാചകം ചെയ്യുന്നതിന്‍റെ പ്രയാസം പ്രവാസ ജീവിതത്തില്‍ അറിയുമ്പോള്‍ നാം അന്ന് കുറ്റ പെടുത്തിയതിനെ കുറിച്ച് ദുഖിക്കാത്തവരായി ഒരു പ്രവാസിയും ഉണ്ടാവില്ല

    മറുപടിഇല്ലാതാക്കൂ
  24. എനിക്കും ഒരുപാട് ഇഷ്ടം ആയീ ....ആ സുന്ദരമായ പഴയ കാലത്തേക്ക്
    കൊണ്ടുപോയതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ..... എന്റെ എല്ലാ സുഹ്ര്ർത്തുകല്ക്കും ഇതുപോലെ ഉള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരിക്കും...സത്യം പറഞ്ഞാൽ ആ അനുഭവങ്ങൾ നമ്മുക്ക് അപ്പോൾ ചെറിയ വേദന ഉണ്ടാകിയിടുണ്ടാകും.....നമ്മൾ ചെയ്ത ആ ചെറിയ തെറ്റുകൾ നമുക്ക് പിന്നീട് ഒര്കുമ്പോൾ വേദന തോന്നുന്നുണ്ടാകും.....പഷേ നമ്മുടെ ഉമ്മ അപ്പോൾ അനുഭവിച്ച ആ സങ്കടം ആരും കാണില്ല.....അത് പിന്നീട് ആരും തെറ്റായിരുന്നുഎന്ന്
    അറിഞ്ഞിട്ടു പോലും ഉമ്മാമരോടെ ഏറ്റു പറയുകയും ഇല്ല .....ഉമ്മമ്മരോടെ അത് പറഞ്ഞാൽ അവര്കുണ്ടാകുന്ന ആ സന്തോഷം എത്ര ആണ് എന്ന്പറഞ്ഞറിയിക്കാൻ പറ്റില്ല.......

    മറുപടിഇല്ലാതാക്കൂ