പേജുകള്‍‌

സ്നേഹിതന്‍


ഇരുട്ടുള്ള വഴിയില്‍
വെളിച്ചവുമായി
ഒരാള്‍ വന്നു കയറി...

പേര് ചോദിച്ചപ്പോള്‍
പുഞ്ചിരിച്ചു....
നാട് ചോദിച്ചപ്പോള്‍
ചിരി പൊഴിച്ചു...

ഏറെനേരം
പലതും പറഞ്ഞു..

ഒടുവില്‍
എന്‍റെ സങ്കടക്കടലുകള്‍
അയാള്‍
കുടിച്ചുവറ്റിച്ചു...!!

പകരം,
അയാളുടെ ചിരിയുടെ ലോകം
എനിക്കു സമ്മാനിച്ചു...!!

ഇപ്പോള്‍
അയാളിരുന്ന
ഇരിപ്പിടത്തിനു മുകളില്‍
ഒരു കുറിപ്പു മാത്രം...!!

കുറിപ്പിലിങ്ങനെ
കോറിയിട്ടിരുന്നു...,
"സ്വന്തം സുഹൃത്ത്....!!"

6 അഭിപ്രായങ്ങൾ:

  1. എഴുത്തുകാരറ്റെ ഭാവന കൊള്ളാം പക്ഷെ ഈ വരികളില്‍ ഒരു അല്‍പ്പം വേദന എവിടേയോ ഒളിഞ്ഞു കിടക്കുന്നില്ലയോ എന്നു ഒരു ചെറിയ സംശയം... ''ഈശ്വരന്‍ അനുഗ്രഹികട്ടെ'' ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷൌക്ക, നന്ദി...
      വരികളില്‍ സൌഹൃദമാണുള്ളത്....
      ഒരു സുഹൃത്തിനെ ലഭിച്ച സന്തോഷവും...

      ഇല്ലാതാക്കൂ