തൊട്ടിലില്‍ കിടന്നു കരയുന്ന തന്‍റെ കുഞ്ഞിനെ ശകാരിച്ച് അയാള്‍ വീണ്ടും മൊബൈലിലേക്കും ഫേസ്ബുക്കിലേക്കും മുഖം താഴ്ത്തി.
ശേഷം
കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിക്കേണ്ടതിനെ കുറിച്ച് വാല്‍സല്യം കുത്തിനിറച്ച
വാക്കുകളില്‍ അയാള്‍ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്തു.
ലൈക്കുകള്‍
പെരുകുന്നതിനൊപ്പം കുഞ്ഞിന്‍റെ കരച്ചില്‍ തളര്‍ന്നു തളര്‍ന്നു നേര്‍ത്തില്ലാതായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ