
ഞാന്‍ കാണുമ്പോള്‍
നീയൊരു
സ്വപ്നത്തിലായിരുന്നു...
എന്നെ കണ്ടമാത്രയില്‍
നീ വിടരാന്‍ കൊതിച്ചതും
സൌരഭ്യം പൊഴിക്കാന്‍ തുടങ്ങിയതും
ഞാനറിഞ്ഞു...
നീ വിടര്‍ന്നത്
മണമുള്ള
ഒരു ചെമ്പകപ്പൂ പോലായിരുന്നു..
എന്റെ ജീവിതത്തിലേക്ക്
നീ പടര്‍ന്നു കയറിയത്
ഒരു മുല്ലവള്ളി പോലെയും..
നിന്റെ ഗന്ധം
എന്റേത് കൂടിയാവാന്‍
നിന്നെക്കാള്‍ ഏറെ
ഞാനാഗ്രഹിച്ചു...
അതുകൊണ്ടായിരിക്കാം
എന്റെ വാരിയെല്ലിനാല്‍
നീ സൃഷ്ടിക്കപ്പെട്ടതും..!!
ഉം ഉം .....കൊള്ളാം ...... ...ഇന്നും ഈ വാക്കുകള്‍ തീഷ്ണതയോടെ നിലനില്കട്ടെ ...
മറുപടിഇല്ലാതാക്കൂനന്ദി... പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുമല്ലോ...
മറുപടിഇല്ലാതാക്കൂ