പേജുകള്‍‌

അകവും പുറവും


അമ്മയോട് തര്‍ക്കിച്ചാണ് അവള്‍ വീട് വിട്ടിറങ്ങിയത്‌...
പുറത്തു കാത്തു നില്‍ക്കാന്‍ അയാളുണ്ടായിരുന്നു...

കാത്തു നിന്നവന്റെ അരയില്‍ ചുറ്റിപ്പിടിച്ചു അവള്‍ നടന്നകലുമ്പോള്‍
അമ്മയുടെ കണ്ണുനീര്‍ തോര്‍ന്നിട്ടുണ്ടായിരുന്നില്ല...

ആ കണ്ണുനീര്‍ വീണു മുറ്റത്ത്‌ തീ പടര്‍ന്നു...!
ആ തീ ആളിപ്പടര്ന്നങ്ങിനെ
അവളുടെ സാരിത്തലപ്പില്‍ പിടിച്ചു കയറി...!!

വെന്തു വികൃതമായ ദേഹവുമായി
ഉണര്‍ന്നെണീക്കുമ്പോള്‍,
അവള്‍ അമ്മയുടെ മടിയിലായിരുന്നു തല ചായ്ചിരുന്നത്...
അപ്പോള്‍, പുറത്തു കാത്തു നില്‍ക്കാന്‍ അയാളുണ്ടായിരുന്നില്ല...!!
പുറത്തെന്നല്ല, അകത്തും....!!!

2 അഭിപ്രായങ്ങൾ:

  1. വെളിച്ചത്തിലേയ്ക്കു നയിക്കുന്ന മാതാപിതാക്കളുടെ വാക്കുകള്‍ കൂരിട്ടനെന്നു കരുതുന്നവര്‍ ഒത്തിരി.......അവസാനം ഗതിയോ ഇങ്ങിനെയും ...

    മറുപടിഇല്ലാതാക്കൂ
  2. bichamee, താങ്കള്‍ അത് പറഞ്ഞു..!!!

    മറുപടിഇല്ലാതാക്കൂ