
അമ്മയോട് തര്‍ക്കിച്ചാണ് അവള് വീട് വിട്ടിറങ്ങിയത്...
പുറത്തു കാത്തു നില്ക്കാന് അയാളുണ്ടായിരുന്നു...
കാത്തു നിന്നവന്റെ അരയില്‍ ചുറ്റിപ്പിടിച്ചു അവള് നടന്നകലുമ്പോള്‍
അമ്മയുടെ കണ്ണുനീര് തോര്‍ന്നിട്ടുണ്ടായിരുന്നില്ല...
ആ കണ്ണുനീര് വീണു മുറ്റത്ത് തീ പടര്‍ന്നു...!
ആ തീ ആളിപ്പടര്ന്നങ്ങിനെ
അവളുടെ സാരിത്തലപ്പില്‍ പിടിച്ചു കയറി...!!
വെന്തു വികൃതമായ ദേഹവുമായി
ഉണര്‍ന്നെണീക്കുമ്പോള്‍,
അവള് അമ്മയുടെ മടിയിലായിരുന്നു തല ചായ്ചിരുന്നത്...
അപ്പോള്‍, പുറത്തു കാത്തു നില്ക്കാന് അയാളുണ്ടായിരുന്നില്ല...!!
പുറത്തെന്നല്ല, അകത്തും....!!!
വെളിച്ചത്തിലേയ്ക്കു നയിക്കുന്ന മാതാപിതാക്കളുടെ വാക്കുകള്‍ കൂരിട്ടനെന്നു കരുതുന്നവര്‍ ഒത്തിരി.......അവസാനം ഗതിയോ ഇങ്ങിനെയും ...
മറുപടിഇല്ലാതാക്കൂbichamee, താങ്കള്‍ അത് പറഞ്ഞു..!!!
മറുപടിഇല്ലാതാക്കൂ